E Content Digital Text

  കോണുകളുടെ തുക


Objectives :

  • ബഹുഭുജങ്ങളുടെ പ്രത്യേകതകൾ മനസ്സിലാക്കുന്നു .
  • ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കാണുന്നതിനുള്ള മാർഗം വിശദീകരിക്കുന്നു.
  • ബഹുഭുജത്തിന്റെ അകകോണുകളുടെ തുക കണ്ടെത്തുന്നതിനുള്ള ഗണിത തത്വം രൂപീകരിക്കുന്നു.
  •  n വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക (n-2)×180⁰ ആണെന്ന് മനസിലാക്കുന്നു. 
  • നിത്യ ജീവിതത്തിലെ പ്രായോഗിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു.


ബഹുഭുജങ്ങൾ

          മൂന്നോ അതിലധികമോ വശങ്ങളുള്ളതും നേർവരകൾ മാത്രം ഉപയോഗിച്ച് വരയ്ക്കാവുന്നതുമായ അടഞ്ഞ രൂപങ്ങളെ ബഹുഭുജങ്ങൾ എന്നു പറയുന്നു.

ഉദാ : ത്രികോണം, ചതുരം, പഞ്ചഭുജം, ....





  • നിത്യജീവിതത്തിലെ ബഹുഭുജങ്ങൾ :






കോണുകളുടെ തുക

☆ ത്രികോണത്തിൻറെ കോണുകളുടെ തുക





<α+<β+<γ=180⁰


Video : https://youtu.be/qXPXDp3pOmU


☆ ചതുർഭുജത്തിൻറെ കോണുകളുടെ തുക



 വശങ്ങുടെ എണ്ണം = 4

 ത്രികോണങ്ങളുടെ എണ്ണം = 2

ചതുർഭുജത്തിലെ നാലു കോണുകളുടെ തുക, രണ്ട് ത്രികോണത്തിലെയും കോണുകളുടെ തുക തന്നെയാണ്
  
     ∴ ചതുർഭുജത്തിൻറെ കോണുകളുടെ
 തുക =2×180⁰


☆ പഞ്ചഭുജത്തിൻറെ കോണുകളുടെ തുക 



     

വശങ്ങളുടെ എണ്ണം = 5

ത്രികോണങ്ങളുടെ എണ്ണം = 3

പഞ്ചഭുജത്തിൻ്റെ അഞ്ച് കോണുകളുടെ തുക, മൂന്നു ത്രികോണങ്ങളുടെയും കോണുകളുടെ തുകയാണ്.

        ∴ പഞ്ചഭുജത്തിൻറെ കോണുകളുടെ 
തുക = 3×180⁰



 ● വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക = (8-2)×180⁰
                                                =1080⁰

● 10 വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക =(10-2)×180⁰
                                                =1440⁰

● 12 വശങ്ങളുള്ള ബഹുഭുജത്തിന്റെ അകകോണുകളുടെ തുക = (12-2)×180⁰
                                                 =1800⁰

ബീജഗണിതമുപയോഗിച്ച്,
             n വശങ്ങളുള്ള ബഹുഭുജത്തെ വികർണത്തിലൂടെ മുറിച്ച് n-2 ത്രികോണങ്ങളായി ഭാഗിക്കാം. n വശങ്ങളുള്ള ബഹുഭുജത്തിൻ്റെ കോണുകളുടെ തുക n-2 ത്രികോണങ്ങളുടെ കോണുകളുടെ തുകയ്ക്ക് തുല്യമാണ്. 
 

∴  n വശങ്ങളുള്ള ബഹുഭുജത്തിന്റെ    അകകോണുകളുടെ തുക 

              = (n-2)×180⁰       


                            
PPT :


Class video  : 





ചോദ്യങ്ങൾ  : 

1) 10 വശങ്ങളുള്ള ബഹുഭുജത്തിൻ്റെ കോണുകളുടെ തുകയെത്ര?

2) 52 വശങ്ങളുള്ള ഒരു ബഹുഭുജത്തിൻ്റെ കോണുകളുടെ തുകയെയാണ്?

3) ഏതെങ്കിലും ഒരു ബഹുഭുജത്തിൻ്റെ കോണുകളുടെ തുക 2700⁰ ആകുമോ?

4) ഒരു ബഹുഭുജത്തിൻ്റെ കോണുകളുടെ തുക 8100⁰. അതിന് എത്ര വശങ്ങളുണ്ട്?

5) ഒരു ബഹുഭുജത്തിൻ്റെ കോണുകളുടെ തുക 1980⁰.  വശങ്ങളുടെ എണ്ണം ഒന്നു കൂടുതലായ ബഹുഭുജത്തിൻ്റെ തുക എത്രയാണ്?



Google form :



References : 



Comments

Popular posts from this blog

E Portfolio

Workshop Products

E Content Digital Text